Posts

Showing posts from May, 2017
Image

പശ്ചാത്തലം

Image
1970 കാമ്പസുകളില്‍ രാഷ്‌ട്രീയ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ സജീവമായ കാലം. ഫാഷന്‍ സംസ്‌കാരവും മതവിരുദ്ധ ചിന്താഗതിയും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കപ്പെടുന്ന സാഹചര്യം. പാരമ്പര്യ വിശ്വാസം പഴഞ്ചനായി ചിത്രീകരിച്ച്‌ മത പുരോഗമന മുഖംമൂടി അണിഞ്ഞ്‌ ആത്മീയ നിരാസം വളര്‍ത്തുന്ന ചിന്തകള്‍ക്ക്‌ വിത്ത്‌ വിതച്ച കാലം. മദ്രസാ വിദ്യാഭ്യാസത്തിന്‌ ശേഷം യുവ തലമുറ പുതിയ കൂട്ടുതേടു കയും കൂട്ടം തെറ്റുകയും ചെയ്യുന്ന കാലം. ആശയ ബീജം: ശ്രേഷ്ഠരായ ഗുരുവര്യരില്‍ നിന്ന്‌ മതവിദ്യ നേടിയെടുത്ത മുതഅല്ലിംകളുടെ വിശുദ്ധ സംസ്‌കാരം കേരളത്തിലെ മറ്റു മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക്‌ കൂടി പകര്‍ന്നു നല്‍കാനായാല്‍ ഇസ്‌ലാമിക സംസ്‌കൃതിയെ കേരളത്തില്‍ സംരക്ഷിക്കാമെന്ന്‌ എ കെ ഇസ്‌മായില്‍ വഫയെന്ന വിദ്യാര്‍ത്ഥിയുടെ ചിന്ത. 1973 ല്‍ സുന്നി ടൈംസ്‌ എന്ന പ്രസിദ്ധീകരണത്തിലൂടെ പുറത്തുവരുന്നു. എസ്‌ എസ്‌ എഫ്‌ പിറവി: 1973 ഏപ്രില്‍ 29 മലപ്പുറം ജില്ലയിലെ പട്ടിക്കാട്‌ ജാമിഅ നൂരിയ്യ അറബിക്‌ കോളേജില്‍ വെച്ച്‌ എസ്‌ എസ്‌ എഫ്‌ പിറവിയെടുക്കുന്നു. ലക്ഷ്യം കേരളത്തിലെ മത ഭൗതിക കാമ്പസുകളിലും മുസ്‌ലിം മഹല്ലുകളിലും വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുക. മത ഭൗതിക വി...

SYS സാന്ത്വനം ഹോം കെയർ പദ്ധതി - official video

Image

Our Mission

കേരളത്തിലെ മത ഭൗതിക കാമ്പസുകളിലും മുസ്‌ലിം മഹല്ലുകളിലും വിദ്യാര്‍ത്ഥികളെ സംഘടിപ്പിക്കുക. മത ഭൗതിക വിദ്യാര്‍ത്ഥി സമന്വയ പ്രസ്ഥാനത്തിലൂടെ ഭൗതിക വിദ്യാര്‍ത്ഥികളെ  സംസ്‌കരിക്കുക. പുതിയ തലമുറയുടെ ഗതിനിര്‍ണയത്തിലൂടെ ഇസ്‌ലാമിക സംസ്‌കൃതിയില്‍ പിടിച്ചു നിര്‍ത്തുക. സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള നിരന്തര പ്രവര്‍ത്തനത്തിലൂടെ വിദ്യാര്‍ത്ഥികളുടെ കര്‍മ്മശേഷിയെ പ്രയോചനപ്പെടുത്തി വിദ്യാര്‍ത്ഥികളെ സമ്പൂര്‍ണമായും സംസ്‌കരിക്കുക.